യുവജനോത്സവം@ പാളയംകുന്ന് എച്ച്എസ്എസ്

ഈയാഴ്ച സ്കൂളിൽ ഒരുപാട് പ്രോഗ്രാമുകൾ നടന്നു ബുധനാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ സയൻസ് കോർണറിൽ കുട്ടികൾ പ്രിയാമ്പിൾ വരയ്ക്കുകയും അവ ഉദ്ഘാടനം ചെയ്യുവാനായി എച്ച് എം, പി റ്റി എ പ്രസിഡന്റ്, ടീച്ചേഴ്സ് എന്നിവരുടെ ആഭിമുഖ്യത്തിൽ പത്തുമണിക്ക് ഉദ്ഘാടനം നടന്നു.അതിൽ  പങ്കെടുക്കുവാനും  ഞങ്ങളെയും ക്ഷണിച്ചിരുന്നു. അതിനുശേഷം സെക്കന്റ് പീരീഡ് ഒൻപത് സിയിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. പീരിയോഡിക് ടേബിൾ എന്ന ചാപ്റ്റർ ആരംഭിച്ചു. കുട്ടികളെല്ലാം നല്ല ആവേശത്തോടും രസകരമായ രീതിയിൽ ആയിരുന്നു ക്ലാസ്സിൽ ഇരുന്നത്. ലെസ്സൺ പ്ലാനിലെ പോലെ തന്നെ  പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും ഒക്കെ നൽകുവാനും കഴിഞ്ഞു. വെള്ളി ശനി ദിവസങ്ങളിൽ സ്കൂളിൽ യുവജനോത്സവം ആയിരുന്നു.ആദ്യദിവസം വ്യത്യസ്തയിനം സ്റ്റേജ് പ്രോഗ്രാമുകൾ ആയിരുന്നു ഉണ്ടായിരുന്നത് സംഘനൃത്തം സംഘഗാനം മാപ്പിളപ്പാട്ട് നാടോടി നൃത്തം ഭരതനാട്യം കുച്ചുപൊടി ഒപ്പന തിരുവാതിര എന്നിങ്ങനെ ഒരുപാട് ഇനങ്ങൾ കാണുവാനും ആസ്വദിക്കുവാനും സാധിച്ചു. ശനിയാഴ്ച പെയിന്റിങ് ഡ്രോയിങ് പോലുള്ള മത്സരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.എല്ലാ പ്രോഗ്രാമുകൾ കോഡിനേറ്റ് ചെയ്യാനും കണ്ടക്റ്റ് ചെയ്യാനും ഞങ്ങൾ കഴിയുന്ന വിധം സഹായിക്കുകയും ഒക്കെ ചെയ്തു..

Popular posts from this blog

𝗜𝗡𝗡𝗢𝗩𝗔𝗧𝗜𝗩𝗘 𝗪𝗢𝗥𝗞