✨🎀 3🇷 🇩 🇼 🇪 🇪 🇰 🇴 🇫 🇹 🇪 🇦 🇨 🇭 🇮 🇳 🇬 🇵 🇷 🇦 🇨 🇹 🇮 🇨 🇪 🎀🎗️
സ്കൂൾ ഇന്റർഷിപ്പിന്റെ മൂന്നാം ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് സ്കൂളിൽ പോയിരുന്നത്. 9 /10 /2023 തിങ്കളാഴ്ച രാവിലെ രണ്ടാം പീരിയഡ് 8E യിൽ ഫിസിക്സ് ക്ലാസ്സ് ആയിരുന്നു. കാന്തികത എന്ന പാഠഭാഗത്തിലെ മാഗ്നെറ്റിക് കോമ്പസും, ഭൂമിയൊരു കാന്തം എന്നീ ടോപ്പിക്കുകളാണ് പഠിപ്പിച്ചത്. ഐസിടി ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി ഉള്ള ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞു.
10/11/2023 8E,9C ലും സബ്സ്റ്റിറ്റ്യൂഷൻ പീരുഡുകൾ കയറുകയും കുട്ടികൾക്ക് നോട്ട്സും ആക്ടിവിറ്റീസുകളും നൽകുകയും ചെയ്തു. "Azadi ka Amrit maholsav "പ്രോഗ്രാമുമായി അനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് freedom struggle എന്ന എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഒരുപാട് കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
11/10/2023 ബുധനാഴ്ച രാവിലെ 9c യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. എലമെന്റ്സിന്റെ പേരുകളും,സിംബലുകളും, ടെസ്റ്റ് പേപ്പർ നടത്തി. തുടർന്ന് മോഡേൺ പീരിയോഡിക് ലോയും, ഇലക്ട്രോണിക് കോൺഫിഗറേഷൻ ആൻഡ് പൊസിഷൻ ഇൻ പീരിയോഡിക് ടേബിൾ എന്ന ടോപ്പിക്കും പഠിപ്പിച്ചു. ഐസിടി ഉപയോഗിച്ച് ചിത്രങ്ങൾ കാണിച്ചുകൊടുക്കുകയും ഓരോ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ഉത്തരങ്ങൾ പറയുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ഏഴും എട്ടും പിരീഡുകൾ 8E ഫിസിക്സ് പഠിപ്പിച്ചു. കുട്ടികൾ നല്ല ബഹളം ആയിരുന്നു. ഉദ്ദേശിച്ച പോലെ ടോപ്പിക്സുകൾ എല്ലാം പഠിപ്പിക്കാൻ കഴിഞ്ഞില്ല. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ഇന്ന് പാട്രിയോട്ടിക് സോങ് കോമ്പറ്റീഷനും നടന്നു. വിധികർത്താക്കളായി ടീനേയും ആമിനയും പങ്കെടുത്തു.
സെക്കൻഡ് സെമസ്റ്റർ പരീക്ഷ പ്രിപ്പയർ ചെയ്യുവാൻ ആയി ഞങ്ങൾ സ്കൂളിനോട് ഇന്ന് വിട പറഞ്ഞു. ടീച്ചേഴ്സിനെ എല്ലാം പോയി കണ്ട് യാത്ര പറഞ്ഞു.